Virat Kohli's magnificent century helps India beat South Africa in the first One day of the six match series
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ആറു വിക്കറ്റ് ജയം. 270 എന്ന വിജയലക്ഷ്യവുമായി ബാറ്റിങ് തുടങ്ങിയ ഇന്ത്യ 45.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.119 ബോളില്‍ നിന്നും പത്തു ഫോറുകളുടെ അകമ്പടിയോടെ 112 റണ്‍സ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ പ്രകടനമാണ് വിജയത്തില്‍ നിര്‍ണായകമായത്. കോലി തന്നെയാണ് മാന്‍ ഓഫ് ദി മാച്ചും.